സിൻഡിക്കേറ്റ് യോഗ തീരുമാനം

05-05-2022, വ്യാഴാഴ്ച ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ചുവടെ

  1. സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണമെന്ന സംസ്ഥാന സർക്കാരിൻറെ തീരുമാനം നടപ്പാക്കാൻ നിർദേശിച്ചു.
  2. സർവകലാശാല നിർദേശിക്കുന്ന സൌകര്യങ്ങൾ ഉള്ള യുജി കോളേജുകളിൽ രണ്ട് ഗവേഷണ ഗൈഡുമാർ ഉണ്ടെങ്കിൽ അവിടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഉള്ള അനുമതി നൽകും.
  3. സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷനിൽ ബിപിഎഡ്, എംപിഎഡ് പ്രോഗ്രാമുകൾക്കുള്ള എൻ.സി.ടി.ഇ. അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയോഗിച്ച രണ്ടംഗ സമിതി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് കോഴ്സുകളും എംപിഎഡും പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കും.
  4. ക്വസ്റ്റ്യൻ ബാങ്ക്, ഓൺലൈൻ ക്വാസ്റ്റ്യൻ വിതരണം എന്നിവ സംബന്ധിച്ച മാർഗ നിർദേശങ്ങൾക്ക് അംഗീകാരം നൽകി.
  5. 2022-23 അധ്യയന വർഷത്തിൽ പുതിയ കോഴ്സുകൾക്കും സീറ്റുകളുടെ വർധനവിനും വേണ്ടിയുള്ള 29 കോളേജുകളിലെ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.
  6. മുസ്ലീം സർവീസ് സൊസൈറ്റിയുടെ കീഴിൽ വയനാട് തരുവണയിൽ കോളേജ് തുടങ്ങാൻ അംഗീകാരം. ഇൻസ്പെക്ഷൻ സമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു.
  7. ചക്കരക്കല്ലിൽ മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാൻ അംഗീകാരം. ഇൻസ്പെക്ഷൻ സമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു.
  8. മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എൽ.എൽ.ബിപ്രോഗ്രാമിൻറെ അംഗീകാരത്തിനായിബാർകൌൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകരത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.

9.. സെൻറ് പയസ് കേളേജ്, മാടായി കോളേജ്, പയ്യന്നൂർ കോളേജ് കണ്ണൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിലെ ഒമ്പത് അധ്യാപകരുടെ പ്രൊമോഷൻ അംഗീകരിച്ചു.

  1. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിൽ കന്നട ഉപഭാഷയായി അനുവദിക്കാൻ തീരുമാനിച്ചു.