സിൽവർ ലൈൻ നടപ്പാക്കണമെന്നത് നാടിൻ്റെ ആവശ്യം മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കുകയെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗതാഗതവികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് വിഭവങ്ങള്‍ കണ്ടെത്തും. റെയില്‍വേയും സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ചകള്‍ക്ക് സ്പീക്കര്‍ തള്ളി. അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുമ്പോള്‍ ഇത്രയും പ്രയോജനമുണ്ടാകുമെന്ന കരുതിയില്ല. പ്രമേയ അവതാരകന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവരെ തുറന്ന കാട്ടപ്പെടാന്‍ ചര്‍ച്ച ഗുണം ചെയ്തു. ഏതെല്ലാം തരത്തില്‍ ഒരു പദ്ധതിയെ ഇല്ലാതാക്കണം എന്നുള്ള മാനസികാവസ്ഥ പ്രവര്‍ത്തിച്ചുവെന്നാണ് സംസാരങ്ങള്‍ വ്യക്തമായിട്ടുള്ളത്. പദ്ധതിയെ കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു കാര്യവും പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആശയ ദാരിദ്രമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.