സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രം​ഗത്ത്

സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രം​ഗത്ത്. വികസന പ്രവർത്തനങ്ങൾ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്.

എന്നാൽ സിൽവർ ലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽ നിന്ന് ഇരുവശത്തേയ്ക്കും 10 മീറ്റർ മാത്രമാണ് ബഫർ സോൺ. ആ 10 മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളത്. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.