സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി ഇഡി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു.
നേരത്തെ സി.എം. രവീന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. രണ്ടു തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആദ്യത്തെ തവണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്നും ആശുപത്രിയിലായ സാഹചര്യത്തിൽ അദ്ദേഹം ഇ.ഡിക്കു മുന്നിൽ ഹാജരായിരുന്നില്ല.
ഇ.ഡിയുടെ കത്ത് രജിസ്ട്രേഷൻ വകുപ്പ് അതത് ജില്ലാ രജിസട്രേഷൻ വിഭാഗങ്ങൾക്ക് അയച്ചുകൊടുക്കും. അവിടെനിന്ന് വിവരങ്ങൾ ക്രോഡീകരിച്ച് ഇ.ഡിക്ക് നൽകും.