സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നൽകുന്നത്
ആദ്യ തവണ കോവിഡ് ബാധിച്ചതിനെ തുടർന്നും രണ്ടാം തവണ കോവിഡാനന്തര ചികിത്സക്കായും ആശുപത്രയിൽ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രൻ ഹാജരാകാതിരുന്നത്.