സി.എം രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായി

കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായി.

മുമ്പ് മൂന്നുതവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. എന്നാൽ നടുവേദനയുടെ പ്രശ്നം ഒഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു

ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ മുൻകൂർ ജാമ്യാപേക്ഷയാണ് ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയത്. ഹർജി പരിഗണിച്ചപ്പോൾ ശിവശങ്കർ ഇപ്പോൾ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ.ഡി. ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് ജാമ്യാപേക്ഷ തള്ളി. മിനിറ്റുകൾക്കുള്ളിൽ ഇ.ഡി. ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അതിലെ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ 8.50 ഓടെ ഇ.ഡി ഓഫീസിൽ എത്തുകയായിരുന്നു.