സി.എം രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ചോദ്യം ചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. സി എം രവീന്ദ്രന്റെ ഹർജി നിലനിൽക്കില്ലെന്ന ഇഡി വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു