സി എ ജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി .ഉച്ചയ്ക്ക് 12.30ന് പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും.
കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് ധനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സത്യം അറിയണമെന്നും കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു.