സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ തയാറാക്കുന്ന പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ സംസ്ഥാന സമിതി യോഗം ചേർന്നായിരിക്കും സെക്രട്ടറിയെ തെരഞ്ഞെടുക്കുക. കോടിയേരി ബാലകൃഷ്ണൻ തുടരാൻ തന്നെയാണ് എല്ലാ സാധ്യതയും. സെക്രട്ടേറിയറ്റ് രൂപീകരണവും ഇന്ന് തന്നെ ഉണ്ടായേക്കും