സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാല് മുതൽ പരീക്ഷകൾ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചു. ജൂൺ പത്തിന് പരീക്ഷകൾ അവസാനിക്കും

മാർച്ച് ഒന്നിന് സി.ബി.എസ്.ഇ.യുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും. ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം. കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പരീക്ഷകൾ നടത്തുക.