സീനിയോറിറ്റി പുതുക്കാം

തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ 1999 ഒക്ടോബർ മുതൽ 2021 ജൂൺ വരെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കി നൽകുന്നു. അപേക്ഷ ഏപ്രിൽ 30 വരെ ഓൺലൈൻ മുഖേനയോ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ടോ ദൂതൻ മുഖേനയോ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കാം. മേൽ കാലയളവിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാവാൻ സാധിക്കാതെ വന്ന ഉദ്യോഗാർഥികൾക്കും ആരോഗ്യപരമായ കാരണത്താലും ഉപരിപഠനാർഥവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി പൂർത്തിയാക്കാനാകാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്തവർക്കും അപേക്ഷിക്കാം. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ഓൺലൈൻ പോർട്ടലിന്റെ ഹോം പേജിൽ നൽകിയ special renewal എന്ന ഓപ്ഷൻ വഴി ഓൺലൈനായും സ്മാർട്ട് ഫോൺ ഉപയോഗിച്ചും രജിസ്ട്രേഷൻ പുതുക്കാം. ഫോൺ: 0460 2209400.