സുബൈര്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി.

പാലക്കാട് സുബൈര്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.കെഎല്‍ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ കാര്‍ ഇവിടെ നിര്‍ത്തിയിട്ടതെന്ന് സമീപത്തുള്ള കടക്കാരന്‍ പറയുന്നു. രാവിലെ 11 മണിക്ക് കടയടച്ച്‌ പോകുമ്പോൾ ഈ കാര്‍ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച്‌ രണ്ട് മണിയോടെ കടയില്‍ എത്തിയപ്പോഴാണ് കാര്‍ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാര്‍ കൊണ്ടു പോകാന്‍ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നല്‍കുകയായിരുന്നുവെന്ന് കടക്കാരന്‍ പറയുന്നു.