സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കൃഷി ചെയ്ത കപ്പ കൃഷി വിളവെടുപ്പ് പി ദാമോധരൻ ഉദ്ഘാടനം ചെയ്തു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് കൃഷി ചെയ്ത കപ്പ കൃഷി വിളവെടുപ്പ് ചെറുതാഴത്ത് നടന്നു.

ബാങ്ക് പ്രസിഡണ്ട് പി പി ദാമോധരൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക രംഗത്ത് ഏറെ മുന്നറ്റം ഉണ്ടാക്കാൻ സാധിച്ചു.

മാടായി ബാങ്ക് നെൽകൃഷി, വാഴ, പച്ചക്കറി, കപ്പ, ചേന, തുടങ്ങിയവ വിവിധ പ്രദേശങ്ങളിലായി കൃഷി നടത്തി.കാർഷിക രംഗത്ത് ബാങ്കിൻ്റെ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്ന് ബാങ്ക് പ്രസിഡണ്ട് പി പി ദാമോധരൻ പറഞ്ഞു.

ചെറുതാഴത്ത് നടന്ന കപ്പ കൃഷി വിളവെടുപ്പ് ഉത്സവത്തിൽ പി വിമല, ഇ സി ഗംഗാദരൻ ,വി രമേശൻ, ലിബിപാലക്കീൽ, പി വിജിൻ, വിനോദ് എന്നിവർ നേതൃത്വം നൽകി