സുരേഷ് ഗോപി എംപിക്ക് കൊവിഡ്

തൃശൂർ : സുരേഷ് ഗോപി എംപിക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെറിയ പനിയുണ്ടെങ്കിലും താൻ പൂർണ ആരോഗ്യവാനാണെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് താരം മുന്നറിയിപ്പ് നൽകി. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാവുകയും ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.