സുരേഷ് റെയ്നയും സുസെെൻ ഖാനും അറസ്റ്റിൽ.

മുംബെെ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസെെനറുമായ സുസെെൻ ഖാൻ എന്നിവർ അറസ്റ്റിൽ.

മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാ​ഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്.

മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു.

ബ്രിട്ടണിലും മറ്റും രൂപമാറ്റം വന്ന കോവിഡ് വൈറസിന്റെ അതിവേ​ഗ വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതുവർഷത്തിന് മു്ന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണ് പൊതു ചടങ്ങുകൾക്കും മറ്റും സർക്കാർ നടപ്പിലാക്കുന്നത്.