സൂര്യാഘാതം: ഉച്ച 12 മണി മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമ വേള
കണ്ണൂർ ജില്ലയിൽ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പകൽ സമയം ഉച്ച 12 മണി മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമ വേളയായി ലേബർ കമ്മീഷണർ ഉത്തരവിട്ടു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷമുള്ള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിക്കണം. അതിനാൽ ഈ സമയക്രമീകരണം പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തൊഴിലുടമകൾ/കരാറുകാർ ഉറപ്പാക്കണം. ഈ ഉത്തരവ് ഏപ്രിൽ 30 വരെ ബാധകമാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.