സെക്കന്റ് ഷോ പ്രതിസന്ധി, മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചു

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കൻഡ് ഷോ ഇല്ലാത്തതു കൊണ്ടും, ദുബായ് , സൗദി , ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാത്തത് കൊണ്ടുമാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്.

മാർച്ച് 4നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ത്രില്ലർ ചിത്രമായ “ദി പ്രീസ്റ്റ്” ഒരു കുടുംബ ചിത്രം കൂടിയായത് കൊണ്ട് കുടുംബ പ്രേക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ തിയേറ്ററിൽ എത്തിക്കാൻ സാധിക്കില്ലെന്നും, അനുകൂലമായ തീരുമാനങ്ങൾ വരുന്നത് വരെ സിനിമയുടെ റിലീസ് നീട്ടി വൈക്കുകയാണെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ ഫെയ്സ്ബുക്കിൽ കുറിച്ചു.