‘സെൻട്രൽ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരമുൾപ്പെടുന്ന ‘സെൻട്രൽ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. കടലാസ് ജോലികളുമായി മുന്നോട്ടുപോകാൻ ഭൂരിപക്ഷ വിധിയിൽ കോടതി അംഗീകാരം നൽകി. പദ്ധതിക്കെതിരായ ഹർജികളിൽ ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്.
രാഷ്ട്രപതിഭവൻമുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റർ രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹർജികൾ നവംബർ അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാൻ മാറ്റിയത്.