സെൻസെക്സ് ആദ്യമായി അമ്പതിനായിരം കടന്നു.
മുംബൈ: ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് ആദ്യമായി അമ്പതിനായിരം കടന്നു.50, 065 പോയിൻറ് എത്തി. ഇന്ന് ഉയർന്നത് 273 പോയിൻറ് .
ഇന്ത്യയില്‍ കോവിഡ് വാക്സീൻ വിതരണം വിജയകരമായി മുന്നോട്ടു പോകുന്നത് ഓഹരി വിപണിക്ക് ഗുണകരമായി എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കുറച്ചു ദിവസങ്ങളായി സെൻസെക്സ് 50,000ത്തോട് അടുക്കുകയായിരുന്നു. റിലയൻസിന്റെ എച്ച്സിഎല്ലിന്റെയും ഓഹരികൾക്ക് വൻനേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഗോള ടെക് ഭീമന്മാർ യുഎസ് സ്റ്റോക് മാർക്കറ്റിനും റെക്കോർഡ് ഉയർച്ചയുണ്ടാക്കിയിട്ടുണ്ട്.