സെൻസെക്സ് ഇതാദ്യമായി 47,000 കടന്നു
മുംബൈ: തുടർച്ചയായി ആറാം ദിവസവും കുതിച്ചതോടെ സെൻസെക്സ് ഇതാദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്
എച്ച്സിഎൽ ടെക്, ഇൻഫോസിസ്, നെസ് ലെ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
റിലയൻസ്, എൻടിപിസി, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ഐടിസി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.