സെൻസെക്സ് നേട്ടത്തോടെ തുടക്കം

മുംബൈ. സെൻസെക്സ് 163.27 പോയന്റ് നേട്ടത്തിൽ 46,123ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 13,532ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 933 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്.

ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ, എസ്ബിഐ, എൻടിപിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം 0.9ശതമാനംവീതം ഉയർന്നു.