സൈക്കോളജി അപ്രന്റീസ്; അഭിമുഖം 14ന്

കാസര്‍കോട് എളേരിത്തട്ട് ഇ കെ എന്‍ എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0467-2241345.