സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മേജര്‍ ശുഭാംങ്, ജിതേന്ദ്ര സിങ് എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായിസൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മേജര്‍ ശുഭാംങ്, ജിതേന്ദ്ര സിങ് എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര ബഹുമതി.

മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 19പേര്‍ പരംവിശിഷ്ട സേവാ മെഡലിനും 52 പേര്‍ അതി വിശിഷ്ട സേവാ മെഡലിനും അര്‍ഹരായി. നിലവില്‍ അസം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറലായ പ്രദീപ് ചന്ദ്രന്‍ നായരെ മുന്‍പ് യുദ്ധ് സേവാ മെഡലും, അതി വിശിഷ്ട സേവാ മെഡലും നല്‍കി രാജ്യം ആദരിച്ചിരുന്നു. 40പേര്‍ വിശിഷ്ട സേവാ മെഡലിനും മൂന്നുപേര്‍ ഉത്തം സേവാ മെഡലിനും അര്‍ഹരായി.