സൈന നെഹ്‌വാളിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ സിദ്ധാർത്ഥ് വിവാദത്തിൽ

ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാളിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ സിദ്ധാർത്ഥ് വിവാദത്തിൽ. പഞ്ചാബിൽ ബച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞതിനെ വിമർശിച്ച് സൈന കുറിച്ച ട്വീറ്റിന് സിദ്ധാർത്ഥ് നൽകിയ റിപ്ലെ ആണ് വിവാദമായിരിക്കുന്നത്. ട്വീറ്റിൽ താരം ഉപയോഗിച്ച ഒരു വാക്കിനെതിരെ സൈനയും ഭർത്താവും പിതാവുമടക്കമുള്ളവർ രംഗത്തുവന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു.