സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടു
തിരുവനന്തപുരം:സോളാർ പീഡനക്കേസുകൾ സിബിഐക്ക്. ആറു കേസുകൾ സംസ്ഥാന സർക്കാർ സിബിഐക്ക് വിടും. ഉടൻ വിജ്ഞാപനം ഇറക്കും. ആറുപേർക്കെതിരെ പരാതി പരാതിക്കാരി നൽകിയ കത്തിലാണ് നടപടി. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്,എ പി അബ്ദുള്ളക്കുട്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർക്കെതിരെ ആണ് നടപടി.
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും