സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ അഡ്വ. വിബിത ബാബുവിന് തോൽവി

മല്ലപ്പള്ളി: സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സ്ഥാനാർത്ഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി സി.കെ ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്.

രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു വിബിത. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എൽഡിഎഫ് സ്ഥാനാർഥിക്കായിരുന്നു. 10469 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്.

2009 മുതൽ കെഎസ്‌യുവിലൂടെയാണ് വിബിത രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നത്.