സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ

സ്ത്രീകളെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ. സൗദി ഇന്ത്യൻ എംബസി ജീവനക്കാരൻ ബാലരാമപുരം തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ്.

തിരുവനന്തപുരം റൂറൽ സൈബർ പൊലീസാണ് പ്രണവിനെ അറസ്റ്റ് ചെയ്തത്. പ്രണവിനെതിരെ വിമാനത്താവളത്തിൻ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. പ്രതി വിമാനത്താവളത്തിൽ എത്തിയതോടെ ജീവനക്കാർ തടഞ്ഞുനിർത്തി പൊലീസിനെ ഏൽപ്പിച്ചു. കഴിഞ്ഞ 1.5 വർഷമായി ഇയാൾ സ്ത്രീകളെ ഫോണിൽ ശല്യം ചെയ്തിരുന്നു.