സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭ തള്ളി, വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രമേയം നിയമസഭ തള്ളി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രതിപക്ഷ പ്രമേയം തള്ളിയത്. വോട്ടെടുപ്പിനു മുമ്പു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സ്പീക്കർ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. എന്നാൽ സർക്കാരിനെ അടിക്കാനാവാത്തതിനാൽ പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിയുകയാണെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ആരോപിച്ചു
ഇങ്ങനെയൊരു പ്രമേയം ചർച്ചചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെഎസ്.യുവിന്റെ നേതാവിനെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾ ഒരു അടിസ്ഥാനവുമില്ലാത്തവയാണെന്നു് സ്പീക്കർ പറഞ്ഞു. തനിക്കെതിരെയുള്ള ഓരോ ആരോപണങ്ങൾക്കും സ്പീക്കർ അക്കമിട്ട് മറുപടി പറഞ്ഞു.