സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക് കസ്റ്റംസിന്റെ നോട്ടീസ്
കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസിന്റെ നോട്ടീസ്. ഇന്ന് 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോളർ കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്ന് കസ്റ്റംസ് ചോദിച്ചറിയുക.സ്പീക്കർ പി ശ്രീരാമകൃഷ്ണനെ സമൻസ് നൽകി വിളിപ്പിക്കാനിരിക്കെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ നിർണായക രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടികൾ