സ്പോട്ട് അഡ്മിഷൻ

25.01.2021, 27.01.2021 തീയതികളിലായി അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്) ഒഴിവുള്ള യു.ജി/പിജി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. കണ്ണൂർ സർവ്വകലാശാലയിൽ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കുന്നത്.

ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി/പിജി പ്രോഗ്രാമുകളിൽ നിലവിലുള്ള ഒഴിവുകൾ കണ്ണൂർ സർവ്വകലശാല അഡ്മിഷൻ വെബ്സൈറ്റിൽ (http://admission.kannuruniversity.ac.in/) ലഭ്യമാകുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിൽ യോഗ്യതാ രേഖകൾ സഹിതം അതാത് കോളേജുകളിൽ മേല്പറഞ്ഞ തിയ്യതികളിൽ ഹാജരാക്കേണ്ടതാണ്.