സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് 5 ന്

ആലക്കോട് ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ചപ്പാരപ്പടവ്, കാർത്തികപുരം, ആലക്കോട് സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടു കൂടി സൗരനിലയം സ്ഥാപിക്കാൻ കെഎസ്ഇബി സൗരസ്പോട്ട് രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച് അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് നാല് മണി വരെ ആലക്കോട് സെക്ഷൻ ഓഫീസിലാണ് രജിസ്ട്രേഷൻ. 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും.