സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് കൊച്ചി മെട്രോയിൽ സൗജന്യ യാത്രാസൗകര്യം. കൊച്ചി മെട്രോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി ഐ.എഫ്.എഫ്.കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെ.എം.ആർ.എൽ ആണ്. ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റ് കൗണ്ടറിൽ നിന്ന് സൗജന്യമായി ടിക്കറ്റ് എടുക്കാം