സ്വകാര്യസ്ഥാപനങ്ങളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 28, 29, 30 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തും.

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടവ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സ് ട്രെയിനി, ഫാക്കല്‍റ്റി: ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് (ജാര്‍ഖണ്ഡ് – സൗജന്യ താമസവും ഭക്ഷണവും), കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് ട്രെയിനി, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ആപ്പ് ഡെവലപ്പര്‍ (ഐഒഎസ് ആന്റ് ആന്‍ഡ്രോയിഡ്) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി എസ് സി/ ജി എന്‍ എം നഴ്‌സിംഗ് (കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം), എം എസ് സി ആന്റ് ബി എഡ് (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്), പ്ലസ്ടു, ഡിപ്ലോമ, ബി എസ് സി/ ബി സി എ/എം സി എ/ ബി ടെക്/ ഐ ടി സി/ സി എസ് കമ്പ്യൂട്ടര്‍ സയന്‍സ്, എം ബി എ എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദെ്യാഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം ഹാജരായി പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.