സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി നാളെ അധിക സർവീസ് നടത്തും

സംസ്ഥാനത്ത് നാളെ അധികസർവീസ് നടത്തുമെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവീസ് നടത്താനുള്ള കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശം.സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാർജ് വർദ്ധനവ് ചർച്ചയായിരുന്നില്ല