സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

ഫ്‌ളോര്‍ സൂപ്പര്‍ വൈസര്‍, സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, കുക്ക്, ടൈലര്‍, സെക്യൂരിറ്റി, പി എച്ച് പി പ്രോഗ്രാമര്‍ (വനിത), ഓഫീസ് ടെക്‌നീഷ്യന്‍ (വനിത) (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ/ബി ടെക്).

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610.