സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ;ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റേതെന്നു അവകാശപ്പെടുന്ന ശബ്ദരേഖയിൽ പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് നടത്തും. ഡിജിപി ലോക്നാഥ് ബഹ്റെ ആണ് തീരുമാനം എടുത്തത്.
ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ശബ്ദരേഖ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ജയിൽമേധാവിക്ക് കത്തു നൽകിയിരുന്നു. ജയിൽമേധാവി കത്ത് ഡിജിപിക്ക് കൈമാറിയിരുന്നു.