സ്വപ്ന സുരേഷ് ജയിൽ മോചിതയായി.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ വനിത ജയിലിലെത്തി രേഖകൾ അധികൃതർക്ക് കൈമാറിയിരുന്നു. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് ജയിൽമോചനം.
അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ ആണ് വാഹനത്തിൽ കയറിയത്.