സ്വയം തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് മുഖേന വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മൾട്ടി പർപ്പസ് സർവ്വീസ് സെന്റർ/ജോബ് ക്ലബ്, കെസ്‌റു(കേരള സ്‌റ്റേറ്റ് സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോർ ദ രജിസ്‌ടേഡ് അൺ എംപ്ലോയ്ഡ്) എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രായം 21നും 45നും മധ്യേ. പിന്നോക്ക, പട്ടിക വർഗ്ഗ, ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. ഓരോ ജോബ് ക്ലബ്ബിലും പരമാവധി രണ്ട് പേർ വേണം. പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം(പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡി അനുവദിക്കും.
കെസ്‌റുവിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 21നും 50 നും മധ്യേ. വായ്പാ തുക പരമാവധി പത്ത്‌ലക്ഷം രൂപ, വായ്പതുക 20 ശതമാനം സബ്‌സിഡി അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0497 2700831, 9847136010.