സ്വയം സന്നദ്ധ പുനരധിവാസം; അപേക്ഷ ക്ഷണിച്ചു
കിഫ്ബി പദ്ധതിയിലൂടെ സ്വയം സന്നദ്ധ പുനരധിവാസം നടപ്പാക്കുന്നതിന് കൊട്ടിയൂര്‍ റെയിഞ്ചിലുള്‍പ്പെട്ട കൊട്ടിയൂര്‍, അയ്യങ്കുന്ന് വില്ലേജുകളില്‍ വനത്തിലുള്ളിലോ, വനാതിര്‍ത്തിയിലോ സ്വകാര്യ ഭൂമിയുള്ള ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ, പുനരധിവാസ പാക്കേജ് ഉപയോഗപ്പെടുത്തുന്നതിന് തയ്യാറാണെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം, ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിവരം, ഉടമസ്ഥാവകാശം, താമസ സ്വഭാവം(സ്ഥിരം/അല്ല) അര്‍ഹത എന്നിവ സംബന്ധിച്ച രേഖകള്‍, കരമടച്ച രസീത് എന്നിവ സഹിതം കൊട്ടിയൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 21. കൂടുതല്‍ വിവരങ്ങള്‍ക്ക് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2302015.