സ്വര്‍ണവില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വർദ്ധനവിന് ഒടുവിൽ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി കുറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് ഉയർന്നിരിക്കുന്നത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തുകയുണ്ടായത്. കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.