സ്വര്‍ണവില കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച്‌ 37,000ന് മുകളില്‍ എത്തി.37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.