സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയാണ് വര്‍ധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സ്വര്‍ണ വ്യാപാരം നടന്നത്. തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.