സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.