സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,880 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4485ല്‍ എത്തി.ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്.