സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 280 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,480 രൂപയായി.രണ്ടുദിവസത്തിനിടെ 600 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 320 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 4935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില.