സ്വര്‍ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും പവന് 35000 കടന്നു.35,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.