സ്വാശ്രയത്വത്തിന് പ്രാധാന്യം നൽകുമെന്ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനപ്രസംഗം

ന്യൂഡൽഹി:ബജറ്റ് സമ്മേളനം ആരംഭിച്ചു. സ്വാശ്രയത്വത്തിന് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കി രാഷ്ട്രപതിയുടെ നയ പ്രഖ്യാപനപ്രസംഗം. അടുത്ത 25 വര്‍ഷത്തെ ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. കുടിവെള്ള, ഭക്ഷണവിതരണ പദ്ധതികള്‍ വന്‍ മാറ്റങ്ങളുണ്ടാക്കി. വഴിയോരക്കച്ചവടക്കാരെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയുമായി ബന്ധിപ്പിക്കും. കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് ഉല്‍പാദനമുണ്ടായി, കയറ്റുമതിയിലും വര്‍ധന. കേന്ദ്രത്തിന്റെ മുഖ്യനയമാണ് സ്ത്രീശാക്തികരണം. പെണ്‍കുട്ടികള്‍ സ്കൂളില്‍ ചേരുന്നത് വര്‍ധിച്ചു. പ്രാദേശിക ഭാഷകളെ ശക്തമാക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം.പ്രസംഗത്തിനിടെ പെഗസസ് വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. നീറ്റ് വിഷയം ഉന്നയിച്ച് ഡി.എം.കെ.എം.പിമാരും പ്രതിഷേധിച്ചു.