സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി:കഴിഞ്ഞ നാല് അധ്യായന വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഇതോടെ ഫീസ് കൂടാന്‍ സാധ്യത. 12000 വിദ്യാര്‍ഥികളെ ബാധിക്കും. സമിതി നിര്‍ണയിച്ചത് 6.55 ലക്ഷം രൂപയാണ്. കോളജുകള്‍ ആവശ്യപ്പെടുന്നത് 11 മുതല്‍ 22 ലക്ഷം വരെ. ഫീസ് നിർണയ സമിതിക്കാണ് കോടതിയുടെ നിർദേശം.

മാനേജ്മെന്റുകൾ ഫീസ് നിർണയ സമിതിക്ക് ഫീസുമായി ബന്ധപ്പെട്ട് കൈമാറുന്ന ശുപാർശ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന തരത്തിൽ ഉള്ളത് ആകരുത് എന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഫീസ് നിർണയ സമിതിയുമായി സഹകരിക്കാൻ മാനേജ്മെന്റുകളോട് നിർദേശിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിധിയുടെ പൂർണ രൂപം വൈകിട്ടോടെ പുറത്ത് വരുകയുള്ളു