സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ 35,640 രൂപയായി വില. ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്.