സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില കൂടുന്നത്. പവന് 200 രൂപ കൂടി 35,000 ആയി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1758.60 ഡോളർ നിലവാരത്തിലാണ്.